Thursday, February 24, 2011

നിറം വറ്റുന്ന കാഴ്ചകള്‍


ജീവിതദുരിതങ്ങളുടെ നിറം വറ്റിയ കാഴ്ചകളില്‍ കണ്ണെറിയവേ ഞാനറിയുന്നു ഒരു കടല്ദൂരമിനിയും നീന്തികടക്കുവാന്‍ ബാക്കിയാകുന്നുവെന്ന്.... ഏകാന്തജീവിതത്തിന്റെ പ്രതീകാത്മകചിത്രം പോലെ ഒറ്റത്തടിയായി ഞാനും മാറുന്നുവോ....

Monday, February 21, 2011

മറ്റൊരു പുലരി കൂടി


ഓരോ പുലരികളും ഇന്നിന്റെ ഒരുപാട് പ്രതീക്ഷകളോടെ വരുന്നു... ഓരോ അസ്തമയങ്ങളും നാളെയുടെ പ്രതീക്ഷകളും പേറികൊണ്ട് പോകുന്നു.പക്ഷെ പിന്‍ മറഞ്ഞ ഇന്നലെകള്‍ എന്നിലെ നൊമ്പരകൂടുകള്‍ നെയ്തുകൊണ്ടേ ഇരിക്കുന്നു...

Monday, February 14, 2011

പ്രണയിക്കാന് ഒരു ദിനം ആവശ്യമുണ്ടോ?

 

മനുഷ്യന്‍ ഉള്ള കാലം മുതല്‍ക്കേ ഈ പ്രണയവും ഉണ്ട്.ഒരു ദിവസം അതിനു വേണ്ടി മാറ്റി വെക്കേണ്ട ആവശ്യമുണ്ടോ? സത്യസന്ധമായ പ്രണയം എന്നും നമ്മോടൊപ്പം ഉണ്ടാകും.
ഓര്‍മയില്‍ നിന്നും വഴിമാറി തുടങ്ങിയ മരിച്ച എന്റെ പ്രണയങ്ങള്‍ക്ക് പ്രണാമം.ഈ പോസ്റ്റ്‌ പ്രണയം പൊളിഞ്ഞ എല്ലാ ദുഃഖ കാമുകി കാമുകന്മാര്‍ക്കും സമര്‍പ്പിച്ചു കൊള്ളുന്നു.

Thursday, February 10, 2011

ഒരു നനുത്ത വെളുപ്പാന്‍കാലത്ത്


എന്റെ മനസ്സും ഓര്‍മ്മകളും കെട്ടുപിണഞ്ഞു കിടക്കുന്ന എന്റെ ഗ്രാമം, ഇന്നലെകളുടെ ഒരുപാട് നനുത്ത ഓര്‍മകളും നാളെകളുടെ കൊച്ചു പ്രതീക്ഷകളുമായി എന്നെ മുന്നോട്ടു നയിക്കുന്ന എന്റെ ഗ്രാമം ...

LinkWithin

Related Posts with Thumbnails